കൊച്ചി : കടയ്ക്കൽ ദേവീ ക്ഷേത്രോത്സവ പരിപാടിയ്ക്കിടെ വിപ്ലവഗാനങ്ങൾ പാടിയ സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി. അഡ്വ. വിഷ്ണു സുനിൽ പന്തളമാണ് ഉത്സവചടങ്ങിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്ന് കാട്ടി ഹർജി നൽകിയത് .ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി നൽകരുതെന്ന് നിർദേശം നൽകണമെന്ന് കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത് .
അതേസമയം സംഭവത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും കോടതിയിൽ ഹർജിയുണ്ട്. മരട് സ്വദേശി എൻ പ്രകാശാണ് ഇത്തരത്തിൽ ഹർജി നൽകിയത് .തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ
സിപിഎം, ഡിവൈ എഫ് ഐ കൊടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെയും പശ്ചാത്താത്തിലാണ് ക്ഷേത്രത്തിൽ പാർട്ടി വിപ്ലവഗാനങ്ങൾ ആലപിച്ചത് . ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. നൂറ് പൂക്കളെ, പുഷ്പനെ അറിയാമോ തുടങ്ങിയ ഗാനങ്ങളായിരുന്നു സദസിൽ ആലപിച്ചിരുന്നത്.