ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ കന്നഡ നടി രണ്യ റാവുവിന്റെ രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിൽ അയച്ച് സർക്കാർ.അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്മെന്റ്) കെ വി ശരത് ചന്ദ്രയെ പകരം നിയമിക്കും.
അതേസമയം ഡിആർഐ ഉദ്യോഗസ്ഥർ തന്നെ ആക്രമിക്കുകയും , വെള്ളപേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് രണ്യ ആരോപിച്ചു. ബെംഗളൂരുവിലെ ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിൽ, തന്റെ മേൽ വ്യാജ കേസ് ചുമത്തിയതായാണ് രന്യ പറയുന്നത് .
“ഈ കാര്യത്തിൽ ഞാൻ നിരപരാധിയാണെന്ന് പറയാൻ പോലും നിങ്ങളുടെ ഉദ്യോഗസ്ഥർ എന്നെ അനുവദിച്ചില്ല . കസ്റ്റഡിയിലെടുത്തതുമുതൽ കോടതിയിൽ ഹാജരാക്കുന്നതുവരെ 10 മുതൽ 15 തവണ വരെ മുഖത്ത് അടിച്ചതായും “ രന്യ റാവു കത്തിൽ പറയുന്നു.
‘ 50 ഓളം പേപ്പറുകളിലും ഒപ്പിടാൻ നിർബന്ധിച്ചു . ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു, ‘നിങ്ങൾ ഒപ്പിട്ടില്ലെങ്കിൽ, നിങ്ങളുടെ പിതാവിന്റെ പേരും വ്യക്തിത്വവും ഞങ്ങൾ വെളിപ്പെടുത്തും, അദ്ദേഹം കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾക്കറിയാമെങ്കിലും വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി “ – രണ്യയുടെ കത്തിൽ പറയുന്നു.
മാർച്ച് 3 നാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 12.56 കോടി രൂപയുടെ സ്വർണ്ണക്കട്ടികളുമായി രണ്യ പിടിയിലായത് .