കൊച്ചി : പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ . സേവനമാണ് പ്രധാനമെന്നും , അധികാരത്തിന്റെ ശേഷി കാണിക്കലോ, സാധാരണക്കാരെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കല്ലോ അല്ല പോലീസിന്റെ കടമയെന്നും പിണറായി പറഞ്ഞു .
പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം . അത്യപൂർവ്വം പോലീസുകാർ തെറ്റായ രീതിയിൽ പെരുമാറുന്നുണ്ട് . ഇടപഴകുവാൻ കഴിയുന്നവരുമായി മാത്രം ഇടപെടുക . ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത് . അടുത്ത കാലത്തായി ലഹരി വൻ തോതിൽ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു.ഇതിൽ ഫലപ്രദമായ ഇടപെടലാണ് പൊലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂർത്തിയാകാത്തവരിലേയ്ക്ക് പല രീതിയിൽ ലഹരി എത്തിച്ചേരുന്നു . ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.