അമരാവതി ; മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് ടിഡിപി എം പി കാലിസെറ്റി അപ്പള നായിഡു. ആൺകുഞ്ഞ് ജനിക്കുന്നവർക്ക് പശുവിനെ സമ്മാനമായി നൽകുമെന്നും എം പി പ്രഖ്യാപിച്ചു.സമ്മാനത്തുക തന്റെ ശമ്പളത്തിൽ നിന്ന് നൽകുമെന്നും എം പി പറഞ്ഞു .അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം .
നായിഡുവിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ടിഡിപി നേതാക്കളും , പ്രവർത്തകരും അദ്ദേഹത്തെ അഭിനന്ദിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിനെ അഭിനന്ദിച്ചു. എത്ര കുട്ടികൾ ഉണ്ടായാലും സ്ത്രീകൾക്ക് പ്രസവാവധി നൽകുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. നേരത്തെ രണ്ട് കുട്ടികൾക്ക് വരെയാണ് പ്രസവാവധി നൽകിയിരുന്നത്.
Discussion about this post