തിരുവനന്തപുരം ; നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭാംഗത്വം രാജിവച്ചു. തിങ്കളാഴ്ച്ച രാവിലെ സ്പീക്കർ എ എൻ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത് . തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടിരുന്നു.
എം എൽ എ ബോർഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. 1.5 വർഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത് . സ്വതന്ത്ര എം എൽ എ യായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത പ്രഖ്യാപിക്കും മുൻപുള്ള കരുതൽ നടപടിയിലാണ് അൻവർ. അത് മറികടാക്കാനും , നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് നീക്കം.
അതേസമയം മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരായ പരാതികളിൽ ഉറച്ച് നിൽക്കുന്നുവെന്നും , ഉന്നത നേതാക്കളിൽ നിന്ന് തനിക്ക് പിന്തുണയുണ്ടെന്നുമാണ് അൻവർ പറയുന്നത്.