ഡബ്ലിൻ: ഡബ്ലിനിലെ പ്രശസ്ത നീന്തൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഒൻപത് നീന്തൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഡൺലാവോഘെയർ- റൗത്ത് കൗണ്ടി കൗൺസിലിന്റേതാണ് നിർദ്ദേശം.
അടുത്ത വാരം അതിശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കോളിമോർ ഹാർബർ, സാൻഡികോവ്, ഡൺ ലാവോഘെയർ ബാത്ത്സ്, കില്ലിനി ബീച്ച്, വൈറ്റ്റോക്ക് ബീച്ച് ,
ബ്ലാക്ക്റോക്ക് ബാത്ത്സ്, കോർബൺ സ്ട്രാൻഡ്, ഫോർട്ടി ഫൂട്ട,
സീപോയിന്റ് എന്നിവിടങ്ങളിലാണ് പ്രവേശിക്കുന്നതിന് വിലക്കുള്ളത്. കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

