ഡബ്ലിൻ: യാത്രികർക്കായി ലൈവ് ട്രാക്കിംഗ് സംവിധാനം കൊണ്ടുവരാനൊരുങ്ങി ഡബ്ലിൻ ബസ്. യാത്ര കൂടുതൽ എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് നടപടി. ഈ വർഷം സെപ്തംബറോടെ സംവിധാനം പ്രവർത്തനം ആരംഭിക്കുമെന്ന് ഡബ്ലിൻ ബസ് അധികൃതർ അറിയിച്ചു.
സമയം വൈകുന്നതും ബസുകൾ റദ്ദാക്കുന്നതും വഴിതിരിച്ചുവിടുന്നതുമെല്ലാം കൃത്യസമയത്ത് അറിയാതിരിക്കുന്നത് യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിൽ വ്യാപക പരാതിയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചത്. പുതിയ സംവിധാനം വഴി ബസുകളുടെ തത്സമയ അപ്ഡേറ്റുകൾ ഉൾപ്പെടെ അറിയാൻ കഴിയും. അതുകൊണ്ട് തന്നെ ബസ് ഏത് സ്റ്റോപ്പിൽ എത്തിയെന്നതുൾപ്പെടെ മനസിലാക്കാൻ യാത്രികർക്ക് സാധിക്കും.
Discussion about this post

