തിരുവനന്തപുരം : സംസ്ഥാനത്ത് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു . എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് മൂന്നിന് ആരംഭിക്കും . 26-)0 തീയതി വരെയാണ് പരീക്ഷ .
രാവിലെ ഒൻപതരയ്ക്കാണ് പരീക്ഷകൾ ആരംഭിക്കുക . മോഡൽ പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിച്ച് 21 ന് പൂർത്തിയാകും . മൂല്യനിർണ്ണയം ഏപ്രിൽ 8 ന് തുടങ്ങി 28 ഓടെ പൂർത്തിയാക്കും . മേയ് മൂന്നാമത്തെ ആഴ്ച്ചയ്ക്ക് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
പ്ലസ് വൺ പരീക്ഷകൾ മാർച്ച് 6 ന് ആരംഭിച്ച് 29 ന് അവസാനിക്കും . പ്ലസ് ടു പരീക്ഷകൾ മൂർച്ച് മൂന്നു മുതൽ 26 വരെയാണ് നടക്കുക . വി എച്ച് എസ് സി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകൾക്കൊപ്പം നടക്കും .
ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വർഷാന്ത്യ പരീക്ഷകൾ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കും . ഇത്തവണ എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കാനാണ് തീരുമാനം . പരീക്ഷയ്ക്ക് പ്രത്യേക നൽകണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷകളുടെ എണ്ണം വർദ്ധിച്ചു വരികയാണ് . ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്ന ഡോക്ടർമാർ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. 427105 പേരാണ് കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയത് .