കോഴിക്കോട് ; സംസ്ഥാനത്ത് ബലിപെരുന്നാൾ ഈ മാസം 28 ന്. ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം കിട്ടാത്ത സാഹചര്യത്തില്‍ മേയ് 19 ദുല്‍ഹിജ്ജ ഒന്നായി കണക്കാക്കും.സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് മാസപ്പിറ കാണാത്തതിനാല്‍ നാളെ ദുല്റഅദ് 30 പൂര്‍ത്തിയാക്കി മേയ് 19 ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും അറിയിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും ഇക്കാര്യം അറിയിച്ചു. അതേസമയം, സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടു. ഗള്‍ഫില്‍ ഈ മാസം 27നാണ് ബലിപെരുന്നാള്‍.
Discussion about this post

