ന്യൂഡൽഹി : ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുന്നു. സെലിബ്രിറ്റി ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമായാണ് പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ 13 മുതൽ 15 വരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി അദ്ദേഹം രാജ്യത്തെ മൂന്ന് നഗരങ്ങൾ സന്ദർശിക്കും.
കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എന്നാൽ, മെസിയുടെ യാത്രയിൽ ഫുട്ബോൾ മത്സരം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ . പകരം, ഗോട്ട് കപ്പ് കാണാനാണ് അദ്ദേഹം എത്തുന്നത്.എന്നാൽ, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മെസ്സി ആദരാഞ്ജലി അർപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും. ഡൽഹിയിൽ എത്തുമ്പോൾ മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, സച്ചിനെയും കാണുമെന്നും റിപ്പോർട്ടുണ്ട്.
മെസ്സിയുടെ യാത്രാ പരിപാടിയിൽ കേരളം ഇല്ലെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, ഒരു വർഷത്തിലേറെയായി കേരളം അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദി ഒരുക്കാൻ ശ്രമിക്കുകയാണ്. ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും കളിക്കാൻ കേരളത്തിൽ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ അടുത്തിടെ പറഞ്ഞിരുന്നു.

