മാഞ്ചസ്റ്റർ: വേൾഡ് മലയാളി കൗൺസിലിന്റെ യൂറോപ്പ് റീജിയൻ സമ്മേളനം നടന്നു. മെയ് 2,3,4 തിയതികളിൽ മാഞ്ചസ്റ്ററിന് അടുത്തുള്ള സ്റ്റോക്ഓൺട്രെൻഡിലെ സ്റേറാൺ ക്രൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ആയിരുന്നു ത്രിദിന പരിപാടി നടന്നത്. ജനസാന്നിദ്ധ്യം കൊണ്ട് പരിപാടി ലോകശ്രദ്ധ നേടി.
ചടങ്ങിൽ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അദ്ധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോളി എം പടയാട്ടിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദി പറഞ്ഞു.
സോഷ്യൽ മീഡിയ അവാർഡിന് ആനന്ദ് ടിവി എംഡി എസ് ശ്രീകുമാർ അർഹനായി. അദ്ദേഹത്തിന് വേദിയിൽവച്ച് പുരസ്കാരം കൈമാറി. സാമൂഹ്യ പ്രവർത്തകൻ റോയി ജോസഫ് മാൻവെട്ടത്തിന് സാമൂഹ്യ പ്രതിബദ്ധത അവാർഡും നൽകി. കലാ, സാംസ്കാരിക, നടക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരത്തിന് രാജു കുന്നക്കാട്ട് (അയർലന്റ്) അർഹനായി.

