ഡബ്ലിൻ: അയർലൻഡിൽ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള വ്യാജമരുന്നുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്. ഹെൽത്ത് പ്രൊഡക്ടസ് റെഗുലേറ്ററി അതോറിറ്റിയാണ് മുന്നറിപ്പ് നൽകിയത്. ഇത്തരം മരുന്നുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ അറിയിച്ചു.
ജിഎൽപി-1 മരുന്നുകൾക്കെതിരെയാണ് ഇപ്പോൾ എച്ച്പിആർഎ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളാണ് ഇത്. വ്യാജ ജിഎൽപി-1 മരുന്നുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് എച്ച്പിആർഎ വ്യക്തമാക്കുന്നത്. അടുത്തിടെയായി ഇത്തരം മരുന്നുകളുടെ ഓൺലൈൻ വിൽപ്പന വലിയ തോതിൽ വർധിച്ചിരുന്നു. ഇതോടെയാണ് മുന്നറിയിപ്പ്.
Discussion about this post

