ഡബ്ലിൻ: മലയാളികളുടെ പ്രിയ ഗായകൻ വിനീത് ശ്രീനിവാസന്റെ ലൈവ് സംഗീത നിശയ്ക്കായി ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഈ മാസം 29 നാണ് ഡബ്ലിനിൽ വിനീത് ശ്രീനിവാസനും സംഘവും ഒരുക്കുന്ന അവിസ്മരണീയമായ സംഗീതരാവ് അരങ്ങേറുന്നത്. വിനീത് ശ്രീനിവാസൻ& ഫ്രണ്ട്സ് ലൈവ് ഇൻ കൺസർട്ട് ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിലാണ് നടക്കുക.
ഓറ ഇവന്റ്സ് ആണ് സംഗീത നിശ സംഘടിപ്പിക്കുന്നത്. നിലവിൽ ടിക്കറ്റ് വിൽപ്പന അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ് ഇനി ഏതാനും ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. സംഗീത നിശയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ടിക്കറ്റുകൾ സ്വന്തമാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. https://www.ukeventlife.co.uk/ireland എന്ന ലിങ്ക് വഴി നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പാക്കാം.

