ഡബ്ലിൻ: വിവാദത്തിന് പിന്നാലെ ജിം ഗാവിൻ മുൻ വാടകക്കാരന് പണം തിരികെ നൽകിയ നടപടിയിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ഫിയന്ന ഫെയിൽ നേതാവുമായ മീഹോൾ മാർട്ടിൻ. ജിം ഗാവിന്റെ നടപടിയിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ലിനിൽ ഇന്നലെ നടന്ന ഡിന്നറിൽ പങ്കെടുക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോൾ നടക്കുന്ന എല്ലാ സംഭവങ്ങളുടെയും ഇരയാണ് മുൻ വാടക്കാരൻ എന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അതിനാൽ പണം നൽകിയ ഗാവിന്റെ നടപടിയിൽ സന്തോഷമുണ്ട്. മത്സരത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളവരോട് മാത്രമാണ് സംസാരിച്ചിട്ടുള്ളത് എന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Discussion about this post

