ഡബ്ലിൻ: അയർലന്റിലേക്കുള്ള വിമാന സർവ്വീസുകൾ വിപുലീകരിക്കാൻ യുണൈറ്റഡ് എയർലൈൻസ്. അമേരിക്കയ്ക്കും ഡബ്ലിനും ഇടയിലുള്ള റൂട്ടുകളിലാണ് സർവ്വീസ് വിപുലീകരിക്കാനുള്ള വിമാനക്കമ്പനിയുടെ തീരുമാനം. ഡബ്ലിനിലേക്കുള്ള യാത്രികരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
പ്രധാന റൂട്ടുകളിൽ വലിയ വിമാനങ്ങളുടെ വിന്യാസം, വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കൽ എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 ആകുമ്പോഴേയ്ക്കും ഈ ലക്ഷ്യം കമ്പനി പൂർത്തീകരിക്കും. ബിസിനസ്- വിനോദയാത്രകൾ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള സേവനങ്ങളും യുണൈറ്റഡ് എയർലൈൻസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
Discussion about this post

