ഡബ്ലിൻ: അയർലന്റിൽ കൗമരക്കാരിലും യുവാക്കളിലും തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചതായി റിപ്പോർട്ട്. രാജ്യത്ത് മൊത്തത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെങ്കിലും 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിലിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഈ വിഭാഗത്തിനിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനം ആണ്.
15 മുതൽ 74 വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. 2024 മാർച്ചിൽ അയർലന്റിലെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനം ആയിരുന്നു. എന്നാൽ ഈ വർഷം ഏപ്രിലിലെ കണക്കുകൾ പുറത്തുവരുമ്പോൾ അത് 4.1 ശതമാനം ആയി കുറഞ്ഞു.
ഇതേസമയം 15 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഈ വർഷം മാർച്ചിൽ 10.5 ശതമാനം ആയിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 11.4 ശതമാനം ആയി ഉയർന്നു. എന്നാൽ 25 നും 27 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. മാർച്ചിൽ 3.5 ശതമാനം ഉണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 3.0 ശതമാനം ആയിട്ടുണ്ട്.

