ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ അവസാന വാൾപേപ്പർ ഷോപ്പും അടച്ചു പൂട്ടുന്നു. ഡബ്ലിനിലെ ടാൽബോട്ട് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഗെറി കീൻ വാൾപേപ്പേഴ്സ് ആണ് അടച്ചുപൂട്ടുന്നത്. ഷോപ്പിന്റെ ഉടമയായ എമോൺ കീൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ടാൽബോട്ട് സ്ട്രീറ്റിലെ ഏഴ് വാൾപേപ്പർ ഷോപ്പുകളിൽ ഒന്നായിരുന്നു ഗെറി കീൻ വാൾപേപ്പേഴ്സ്. വിപണിയിൽ ഉണ്ടായ മാറ്റങ്ങളെ തുടർന്ന് മറ്റ് ആറ് കടകളും നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു. അപ്പോഴും ഗെറി കീൻ പിടിച്ചുനിന്നു. എന്നാൽ ഇപ്പോൾ കടകാലിയാക്കൽ സെയിലിനായുള്ള ബോർഡുകൾ ഗെറി കീനും സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post

