ഡബ്ലിൻ: അയർലന്റിൽ അഞ്ച് കൗണ്ടികൾക്ക് തിങ്കളാഴ്ച ഇടിമിന്നൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ക്ലെയർ, ലിമെറിക്, ടിപ്പററി, ലവോയിസ്, ഓഫാലി എന്നീ കൗണ്ടികൾക്കാണ് മുന്നറിയിപ്പ് നൽകിയത്. കൗണ്ടികളിൽ യെല്ലോ സ്റ്റാറ്റസ് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകീട്ട് എട്ട് മണിവരെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്ന് ആയിരുന്നു മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം തിങ്കളാഴ്ച നല്ല വെയിൽ ആയിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്. താപനില 22 ഡിഗ്രിവരെ ഉയർന്നു.
Discussion about this post

