ഡബ്ലിൻ: അയർലൻഡിൽ പ്രായപൂർത്തിയായവരിൽ പകുതിയിലധികം പേരും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധ്യതയുള്ളതായി ഐറീച്ച് ഇൻസൈറ്റ്. പുതിയ ഗവേഷണത്തിലെ വിവരങ്ങളാണ് ഐറീച്ച് ഇൻസൈറ്റ് പുറത്തുവിട്ടത്. പ്രായപൂർത്തിയായവരിൽ 79 ശതമാനം പേരും വോട്ടെടുപ്പിൽ പങ്കാളികളാകുമെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്.
മുതിർന്നവരിൽ 78 ശതമാനം പേരും പ്രസിഡന്റിന് രാഷ്ട്രീയ പരിചയം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. 28 ശതമാനം പേർ പറയുന്നത് പ്രസിഡന്റ് പൊതുജനങ്ങളുമായി അടുത്ത ബന്ധം പുലർത്തണം എന്നാണ്. 20 ശതമാനം പേർ പ്രസിഡന്റിന് രാഷ്ട്രീയ അനുഭവം വേണമെന്ന് ആവശ്യപ്പെടുന്നു. ഐറിഷ് സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷകനാകണം പ്രസിഡന്റ് എന്നാണ് 20 ശതമാനം പേർ വ്യക്തമാക്കുന്നത്.
Discussion about this post

