ഡബ്ലിൻ: ഐറിഷ് മലയാളിയും മാധ്യമ പ്രവർത്തകനുമായ കെ. ആർ അനിൽകുമാറിന്റെ ഏറ്റവും പുതിയ കൃഷ്ണ ഭക്തിഗാന ആൽബം റിലീസ് ആയി. ‘കൃഷ്ണനാമം പാടി’യെന്ന ആൽബം കഴിഞ്ഞ ആഴ്ച ആയിരുന്നു യൂട്യൂബിലൂടെ റിലീസ് ചെയ്തത്. പാട്ടിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.
അനിൽ ഫോട്ടോസ് ആൻഡ് മ്യൂസിക്കിന്റെ ബാനറിൽ പുറത്തിറക്കിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് അശോക് കുമാറാണ്. ഷൈൻ വെങ്കിടങ്ങാണ് സംഗീതവും ഗാനാലാപനവും. കെ.പി പ്രസാദാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായിട്ടാണ് ആൽബത്തിന്റെ ചിത്രീകരണം.
Discussion about this post

