ഡബ്ലിൻ: അയർലൻഡിൽ നികുതി വരുമാനത്തിൽ വർദ്ധന. ജനുവരി മുതൽ ജൂലൈ മാസം വരെ ശേഖരിച്ച നികുതിയിൽ 7.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 56.2 ബില്യൺ യൂറോ നികുതി ഇനത്തിൽ സർക്കാരിന് ലഭിച്ചു.
2024 ൽ ജൂലൈ വരെ 53 ബില്യൺ യൂറോയാണ് വരുമാനമായി ലഭിച്ചത്. എന്നാൽ ഇക്കുറി 3.9 ബില്യൺ യൂറോയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചകൂടിയാണ് നികുതിയിലെ വർദ്ധനവിൽ പ്രതിഫലിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഈ വർഷം തുടക്കത്തിൽ തന്നെ താരിഫ് ഭീതി രാജ്യത്ത് നിലനിന്നിരുന്നു. ഇതിനിടെയാണ് നികുതി വരുമാനം വർദ്ധിച്ചത് എന്നത് ശ്രദ്ധേയമാണ്. എല്ലാ നികുതിയിലും വർദ്ധനവ് പ്രതിഫലിച്ചിട്ടുണ്ട്. ആദായ നികുതി മാത്രമായി 20.3 ബില്യൺ യൂറോയാണ് ഇക്കുറി ലഭിച്ചത്.

