ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. ടിഡി പോൾ ഗൊഗാർട്ടിയും രണ്ട് കൗൺസിലർമാരും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. ലെയ്ൻസ്റ്റർ ഹൗസിന് പുറത്തായിരുന്നു സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ അണിനിരന്നത്.
രണ്ട് ഡസനോളം പേരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. സർക്കാരിൽ നിന്നും സിറ്റിവെസ്റ്റ് ഹോട്ടലിനെ രക്ഷിക്കൂ എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ഇവരോട് പിരിഞ്ഞു പോകാൻ പോൾ ഗൊഗാർട്ടി മെഗാഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് സംഘർഷത്തിലേക്ക് വഴിമാറി.
Discussion about this post

