ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഉണ്ടായ കത്തി ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ബെൽഫാസ്റ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം സഹിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ 40 കാരന് പരിക്കേറ്റ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നമ്മുടെ തെരുവോരങ്ങളിൽ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഒരിക്കലും സഹിക്കാൻ കഴിയുന്നതല്ലെന്ന് സ്റ്റാർമർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ വ്യക്തി എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. അപകടത്തിൽപ്പെട്ടയാൾക്ക് സഹായം നൽകിയ അടിയന്തിര സേവനങ്ങൾക്കും പൊതുജനങ്ങൾക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

