ബെൽഫാസ്റ്റ്: ന്യൂറി ഹിറ്റേഴ്സ് ക്ലബ്ബ് ഡൗൺപാട്രിക്കിൽ സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ എസിസി ന്യൂട്ടൗണാർഡ്സ് ജേതാക്കൾ. കിൽഡെയർ കണ്ടംകളി വാരിയേഴ്സിനെ പരാജയപ്പെടുത്തിയാണ് എസിസി ന്യൂടൗണാർഡ്സ് വിജയം നേടിയത്. കിൽഡെയർ കണ്ടംകളി വാരിയേഴ്സ് റണ്ണർ അപ്പ് ആയി.
501 പൗണ്ടും എവർ റോളിംഗ് ട്രോഫിയും സ്ഥിരം ട്രോഫിയുമാണ് ജേതാക്കൾക്ക് ലഭിച്ചത്. എസിസി ന്യൂടൗണാർഡ്സിന്റെ ഡൊമിനിക്കാണ് മാൻ ഓഫ് ദി സീരിസ്. കണ്ടംകളി വാര്യേഴ്സിന്റെ വിഷ്ണു മികച്ച ബാറ്റ്സ്മാൻ ആയും വിന്നി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. എസിസി ന്യൂടൗണാർഡ്സിന്റെ പ്രിൻസാണ് ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ. 251 പൗണ്ടും എവർ റോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയുമാണ് റണ്ണേഴ്സ് അപ്പിനു ലഭിച്ചത്.

