ഡബ്ലിൻ: നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കങ്ങൾ ദ്രുദഗതിയിലാക്കി സ്പോർട് അയർലന്റ്. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി ടെന്റർ ക്ഷണിച്ചു. 2030 ഐസിസി മെൻസ് ടി ട്വന്റി വേൾഡ് കപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഇന്ന് രാവിലെയാണ് ടെന്റർ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് സ്പോർട് അയർലന്റ് പുറത്തുവിട്ടത്. 35 മില്യൺ യൂറോ ആണ് പദ്ധതിയ്ക്കായി ചിലവിടുന്നത്. അനുയോജ്യമായ കോൺട്രാക്ടറെ ലഭിച്ചാൽ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 4240 പെർമന്റ് സീറ്റുകളോടെയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
Discussion about this post