ഡബ്ലിൻ: ത്രിവർണ പതാക ഉയർത്തുന്ന ചിലർ ദേശീയ പതാകയെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. 18ാം നൂറ്റാണ്ടിലെ ഐറിഷ് വിപ്ലവകാരി തിയോബാൾഡ് വുൾഫ് ടോണിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദഹേത്തിന്റെ പരാമർശം. ബോഡൻസ്ടൗൺ ശ്മശാനത്തിൽ ആയിരുന്നു പരിപാടി.
ഐറിഷിനെ മാത്രം പ്രതിനിധീകരിക്കുന്നുവെന്ന് കാണിക്കാൻ ത്രിവർണ പതാക ഉയർത്തിക്കാട്ടുന്നവർ യഥാർത്ഥത്തിൽ ദേശീയ പതാകയെ അപമാനിക്കുകയാണ് ചെയ്യുന്നത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഐറിഷ് വ്യക്തിത്വം ഉണ്ടെന്ന് അവകാശപ്പെടാൻ ശ്രമിക്കുന്നവർക്ക് യഥാർത്ഥത്തിൽ ഐറിഷ് ചരിത്രം മനസിലാകുന്നില്ല. അടുത്തിടെയായി തെരുവോരങ്ങളിൽ ഐറിഷ് പതാകകൾ സ്ഥാപിക്കുന്നത് വർധിച്ചുവരികയാണെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

