ഡബ്ലിൻ: കൊല്ലപ്പെട്ട ജിഎഎ ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി താനൈസ്റ്റ് സൈമൺ ഹാരിസ്. കൊലപാതകത്തിൽ പൊതു അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് യുകെ സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈമൺ ഹാരിസ് കുടുംബത്തെ കണ്ടത്. അതേസമയം ഫലവത്തായ കൂടിക്കാഴ്ചയായിരുന്നു സൈമൺ ഹാരിസുമായി നടന്നത് എന്ന് കുടുംബം പ്രതികരിച്ചു.
സീൻ ബ്രൗണിന്റെ ഭാര്യയുമായും പെൺമക്കളുമായിട്ടായിരുന്നു സൈമൺ ഹാരിസിന്റെ കൂടിക്കാഴ്ച. ഡബ്ലിനിലെ ഓഫീസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്.
Discussion about this post

