ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് എംഇപി സീൻ കെല്ലി. പ്രസിഡന്റ് സ്ഥാനാർത്ഥിയായി നേരത്തെ നിശ്ചയിച്ച മാർഗരറ്റ് മക്ഗിന്നസിന്റെ പിന്മാറ്റത്തോടെയാണ് ഫിൻ ഗെയ്ൽ നേതാവ് കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ഗോൾപോസ്റ്റുകൾ നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ വീണ്ടും അക്കാര്യം പരിഗണിക്കാനാണ് ആലോചിക്കുന്നത്. ഫിൻ ഗെയ്ൽ യോഗം ചേരട്ടെ. അവർ എങ്ങനെയാണ് കാര്യങ്ങൾ എന്ന് തീരുമാനിക്കട്ടെ. അതിന് ശേഷം വേണ്ടത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

