ഡബ്ലിൻ: ട്രംപിന്റെ താരിഫ് വർദ്ധനവ് പ്രതികൂലമായി ബാധിച്ചാൽ ബോയിംഗ് വിമാനത്തിനുള്ള കരാർ റദ്ദാക്കുമെന്ന് വ്യക്തമാക്കി റയാൻഎയർ. അമേരിക്കയ്ക്ക് പകരം ചൈനീസ് വിമാന വിതരണക്കാരായ കോമാക് (സിഒഎംഎസി) ഉൾപ്പെടെയുള്ളവരെ പരിഗണിക്കുമെന്നും റയാൻഎയർ വ്യക്തമാക്കി. നൂറ് കണക്കിന് ബോയിംഗ് വിമാനങ്ങളുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്.
ട്രംപിന്റെ താരിഫ് വർദ്ധനവിൽ നിന്നും പ്രസ്തുത മേഖലയെ ഒഴിവാക്കണം എന്നാണ് റയാൻഎയറിന്റെ ആവശ്യം. മറിച്ചാണെങ്കിൽ അത് അസംസ്കൃത വസ്തുക്കളുടെ വില ഉയരാൻ കാരണം ആകും. അങ്ങനെ എങ്കിൽ കരാർ റദ്ദാക്കുമെന്നാണ് റയാൻ എയറിന്റെ മുന്നറിയിപ്പ്.
Discussion about this post

