ഡബ്ലിൻ: അയർലന്റിലെ കൂടുതൽ സ്റ്റോറുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ച് റിവർ ഐലന്റ്. രാജ്യത്ത് പ്രവർത്തിക്കുന്ന 33 സ്റ്റോറുകൾ കൂടിയാണ് പ്രമുഖ ഫാഷൻ റീട്ടെയ്ൽ കമ്പനിയായ റിവർ ഐലന്റ് അടച്ച് പൂട്ടുന്നത്. ഇത് നൂറുകണക്കിന് പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകും.
കടകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ചിലവും ആളുകൾക്ക് ഓൺലൈൻ ഷോപ്പിംഗിൽ താത്പര്യം വർദ്ധിച്ചതുമാണ് സ്റ്റോറുകൾ അടച്ച് പൂട്ടാൻ റിവർ ഐലന്റിനെ നയിച്ചത്. കഴിഞ്ഞ ആഴ്ച ഡബ്ലിൻ സിറ്റി സെന്ററിലെ ഹെൻറി സ്ട്രീറ്റിലുള്ള സ്റ്റോർ റിവർ ഐലന്റ് അടച്ച് പൂട്ടിയിരുന്നു. ഈ മാസം 27 ഓട് കൂടി ബാക്കിയുള്ള സ്റ്റോറുകളും അടച്ചുപൂട്ടുമെന്നാണ് സൂചന.
Discussion about this post

