ഡബ്ലിൻ: അയർലൻഡിൽ ജീവിത ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ട്രേഡ് യൂണിയനായ സിപ്ടു. ജീവിത ചിലവ് പ്രതിസന്ധി വ്യാവസായിക മേഖലയിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് സിപ്ടു വ്യക്തമാക്കി. തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമാക്കുകയാണെന്ന് ഇൻകമിംഗ് ജനറൽ സെക്രട്ടറി ജോൺ കിംഗ് ചൂണ്ടിക്കാട്ടി.
അയർലൻഡിൽ വളരെയധികം പേർ തൊഴിലില്ലായ്മ അനുഭവിക്കുന്നു. വർധിച്ചുവരുന്ന ജീവിത ചിലവിനെ വരുതിയിലാഴ്ത്താൻ മല്ലടിക്കുകയാണ് തൊഴിലാളികൾ. വരുമാനക്കുറവ് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇത് തൊഴിൽ രംഗത്തെ പ്രക്ഷുബ്ധമാക്കിയേക്കാമെന്നും ജോൺ കിംഗ് മുന്നറിയിപ്പ് നൽകി.
Discussion about this post

