ഡബ്ലിൻ: ക്യാൻസർ ചികിത്സയിൽ കാപ്പി പൊടിയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് കണ്ടെത്തൽ. ഡബ്ലിൻ സിറ്റി സർവ്വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഇവരുടെ പഠനം നാനോസ്കെയിൽ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.
ഉപയോഗിച്ച കാപ്പിയ്ക്കാണ് ക്യാൻസർ ചികിത്സയിൽ നിർണായക പങ്കുവഹിക്കാൻ കഴിയുക. കാപ്പി പൊടിയെ ചില രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി കാർബൺ ഡോട്ടുകൾ നിർമ്മിച്ചുകൊണ്ടായിരുന്നു ഇവരുടെ പഠനം.
Discussion about this post

