ഡബ്ലിൻ: ബ്രിട്ടനിൽ നിന്നും സ്ത്രീകളെയും കുഞ്ഞുങ്ങളെയും വ്യാപകമായി നിർബന്ധിത ദത്തെടുപ്പിനായി അയർലൻറിലേക്ക് നാടുകടത്തിയായി റിപ്പോർട്ട്. ഐടിവി (ITV) യാണ് നിർണായക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. 1931 മുതൽ 1977 വരെ ഏകദേശം 10,000 സ്ത്രീകളെയും കുട്ടികളെയുമാണ് നിർബന്ധിത ദത്തെടുപ്പിനായി അയർലന്റിലേക്ക് കടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന ഐറിഷ് യുവതികളെയാണ് ഇത്തരത്തിൽ നിർബന്ധിത ദത്തെടുപ്പിനായി കടത്തിയത്. നഴ്സുമാരും മറ്റ് തൊഴിലാളികളുമാണ് ഇതിൽ ഭൂരിഭാഗം പേരും. അയർലന്റിൽ എത്തിയ ഇവരെ മദർ ആൻഡ് ബേബി ഹോമുകളിലാണ് പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും ഇവരുടെ കുഞ്ഞുങ്ങളെ ബലമായി ദത്തെടുപ്പിന് വിടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
Discussion about this post

