ഡബ്ലിൻ: അയർലൻഡിലെ കർഷകർക്ക് ആശ്വാസം. ഈ വർഷത്തെ ബേസിക് ഇൻകം സപ്പോർട്ട് ഫോർ സസ്റ്റെയിനബിലിറ്റി (ആർഐഎസ്എസ്), കോംപ്ലിമെന്ററി റീഡിസ്ട്രിബ്യൂട്ടീവ് ഇൻകം സപ്പോർട്ട് ഫോർ സസ്റ്റെയ്നബിലിറ്റി (സിആർഐഎസ്എസ്) സ്കീമുകളുടെ മുൻകൂർ പേയ്മെന്റുകൾ കൈമാറാൻ ആരംഭിച്ചു. കൃഷി മന്ത്രി മാർട്ടിൻ ഹേയ്ഡൻ ആണ് ഇക്കാര്യം അറിയിച്ചത്.
വടക്ക്- പടിഞ്ഞാറൻ മേഖലയിലെ കർഷകർക്കുള്ള സഹായമാണ് വിതരണം ചെയ്തിരിക്കുന്നത്. സ്ലൈഗോ, ലെയ്ട്രിം, ഡൊണഗൽ എന്നീ മേഖലകളിലെ കർഷകർക്കായി 53.1 ദശലക്ഷം യൂറോ ആണ് വിതരണം ചെയ്യുന്നത്. ഡൊണഗലിൽ 7,701 ഹെർഡുകൾക്ക് 29.4 ദശലക്ഷം യൂറോയും സ്ലൈഗോയിൽ 3,545 ഹെർഡുകൾക്ക് 12.8 ദശലക്ഷം യൂറോയും വിതരണം ചെയ്യും. ഇതിന് പുറമേ ലെയ്ട്രിമിൽ 3,153 ഹെർഡുകൾക്ക് 10.9 ദശലക്ഷം യൂറോ ആണ് വിതരണം ചെയ്യുക.

