ബെൽഫാസ്റ്റ്: കൗണ്ടി ഫെർമനാഗിലെ എന്നിസ്കെല്ലിനിൽ പുതിയ ക്യാൻസർ സപ്പോർട്ട് സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും. പ്രമുഖ ക്യാൻസർ ചാരിറ്റി പ്രവർത്തകരായ ക്യാൻസർ ഫോക്കസ് എൻഐയുടെ മേധാവി റിച്ചാർഡ് സ്പാർട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ക്യാൻസർ സപ്പോർട്ട് സെന്റർ ബെൽഫാസ്റ്റിലെയും ഡെറിയിലെയും രോഗികൾക്ക് വലിയ ആശ്വാസം ആകും.
റീജിയണൽ തെറാപ്പിക് ക്യാൻസർ സെന്റർ എന്ന പേരിലാണ് പുതിയ സെന്റർ ഒരുങ്ങുന്നത്. മുൻകൂട്ടി ആവശ്യപ്പെടാതെ തന്നെ സെന്ററിൽ നിന്നുള്ള സേവനങ്ങൾ രോഗികൾക്ക് ലഭിക്കും. ദൂര ദേശങ്ങളിലുള്ള രോഗികളെ സെന്ററിലെ വളണ്ടിയർമാർ തന്നെ ബെൽഫാസ്റ്റ് സിറ്റി ഹോസ്പിറ്റലിലും മറ്റ് ഹോസ്പിറ്റലുകളിലും എത്തിക്കും. മറ്റ് അവശ്യസേവനങ്ങളും ക്യാൻസർ രോഗികൾക്ക് സെന്ററിൽ നിന്നും ലഭിക്കും.

