കെറി: കോർക്കിലും കെറിയിലും ആരോഗ്യപ്രവർത്തകരുടെ നിയമനം ദുഷ്കരമാകുന്നു. താമസ സ്ഥലം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് നിയമനത്തിന് വെല്ലുവിളി ഉയർത്തുന്നത്. ഈ പ്രദേശങ്ങളിൽ വാടകയ്ക്ക് പോലും താമസം ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കെറി, കാഹെർസിവീൻ, ഡിംഗിൽ തുടങ്ങിയ സ്ഥലങ്ങളിൽ താമസ സൗകര്യം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വെസ്റ്റ് കോർക്ക് പോലുള്ള സ്ഥലങ്ങളിലും സമാന സാഹചര്യമാണുള്ളത്. താമസത്തിന് സുരക്ഷിത സ്ഥലമില്ലാത്തത് ഈ പ്രദേശങ്ങളിൽ ജോലി എടുക്കുന്നതിൽ നിന്നും ആരോഗ്യപ്രവർത്തകരെ പിന്നോട്ട് വലിക്കുന്നുണ്ട്.
അതേസമയം ജീവനക്കാരുടെ ബുദ്ധിമുട്ട് ഈ പ്രദേശങ്ങളിലെ ആശുപത്രികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ആശുപത്രിയിലെ കിടക്കകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ കുറവ് രോഗികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

