ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നു. അർദ്ധരാത്രി മുതൽ ആരംഭിച്ച വാണിംഗ് ഇന്ന് വൈകീട്ട് ആറ് മണിവരെ തുടരും. ആറ് കൗണ്ടികളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളത്.
കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കാർലോ, കിൽക്കെനി, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ്. ഈ കൗണ്ടികളിൽ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തുടർച്ചയായ മഴ വെള്ളപ്പൊക്കത്തിന് കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post

