ഡബ്ലിൻ: അയർലൻഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇപ്പോൾ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള മത്സരമായിരിക്കുന്നുവെന്ന് പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫി. ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് മർഫിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയെ ആണ് പീപ്പിൾ ബിഫോർ പ്രോഫിറ്റ് പിന്തുണയ്ക്കുന്നത്.
ജിം ഗാവിന്റെ പിന്മാറ്റം തിരഞ്ഞെടുപ്പിന്റെ രീതി എന്തെന്ന് വ്യക്തമാക്കിയിരിക്കുന്നുവെന്ന് പോൾ മർഫി വ്യക്തമാക്കി. ഇപ്പോൾ ഫിൻ ഗെയ്ൽ മുൻ മന്ത്രി ഹെതർ ഹംഫ്രീസും സ്വതന്ത്ര പ്രതിപക്ഷ ടിഡി കാതറിൻ കനോലിയും മാത്രമാണ് മുന്നിലുള്ളത്. ആർക്ക് വോട്ട് ചെയ്യണം എന്ന് ജനങ്ങൾക്ക് ഇനി തീരുമാനിക്കാം. തിരഞ്ഞെടുപ്പിൽ കാതറിൻ തന്നെ ശോഭിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും മർഫി കൂട്ടിച്ചേർത്തു.

