ബെൽഫാസ്റ്റ്: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ ശേഷിക്കേ പ്രചാരണം ശക്തമാക്കി ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. ഇന്നലെ ബെൽഫാസ്റ്റിൽ ആയിരുന്നു ഹംഫ്രീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ. നമ്മളെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒന്നിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്ന് ഹംഫ്രീസ് പറഞ്ഞു.
ബെൽഫാസ്റ്റിലെ ഫാൾസ് റോഡിലുള്ള സെന്റ് ഡൊമിനിക്സ് ഗ്രാമർ സ്കൂൾ ഹംഫ്രീസ് സന്ദർശിച്ചു. ഇവിടെ എത്തി സ്കൂൾ അധികൃതരുമായി കുട്ടികളുമായും സംവദിച്ചു. വിദ്യാർത്ഥികളുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഹംഫ്രീസ് പറഞ്ഞു. വളരെ നല്ലൊരു പ്രഭാതം ആയിരുന്നു കടന്ന് പോയത്. സ്കൂളുകൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ച് താൻ അധികൃതരുമായി സംസാരിച്ചു. നമ്മളെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒന്നിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്നും ഹംഫ്രീസ് വ്യക്തമാക്കി.

