ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് സമ്മതിദായകർ പരിശോധിക്കണമെന്ന് നിർദ്ദേശിച്ച് അധികൃതർ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
പുതുതായി ഐറിഷ് പൗരത്വം ലഭിച്ചവരാണ് പ്രധാനമായും പട്ടിക പരിശോധിക്കേണ്ടത്. പേരില്ലാതിരിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും തെറ്റോ ശ്രദ്ധയിൽപ്പെട്ടാൽ ഇത് തിരുത്താനും പേര് ചേർക്കാനുമായി ഓൺലൈൻ വഴിയോ തപാൽ വഴിയോ അപേക്ഷിക്കാം. പ്രദേശിക അധികാരികൾക്കാണ് അപേക്ഷ നൽകേണ്ടത്.
Discussion about this post

