ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ തൂക്കം ഇടത് പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയ്ക്ക് തന്നെ. ബിസിനസ് പോസ്റ്റ് റെഡ് സി പോളും കാതറിൻ കനോലി പ്രസിഡന്റായി വിജയിക്കുമെന്നാണ് പ്രവചിച്ചിക്കുന്നത്. പോളിന്റെ ഭാഗമായ 36 ശതമാനം പേർ കനോലിയെ അനുകൂലിച്ചു.
25 ശതമാനം പേർ ഫിൻ ഗെയിൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന് ആയിരുന്നു പിന്തുണ നൽകിയത്. 12 ശതമാനം പേർ ജിം ഗാവിന് തങ്ങളുടെ വോട്ടുകൾ നൽകുമെന്ന് വ്യക്തമാക്കി. അതേസമയം 30 ശതമാനം പേർ ഇനിയും ആർക്ക് വോട്ട് നൽകണമെന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.
Discussion about this post

