ഡബ്ലിൻ: ഡബ്ലിനിലെയും ലിമെറിക്കിലെയും പരിപാടികൾ പ്രഖ്യാപിച്ച് അമേരിക്കൻ റോക്ക് ബാൻഡ് ആയ പിക്സീസ്. അടുത്ത വർഷം നടത്താനിരിക്കുന്ന പരിപാടികളുടെ വിശദാംശങ്ങളാണ് ബാൻഡ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വർഷം രണ്ട് പരിപാടികളാണ് അയർലൻഡിൽ ബാൻഡ് നടത്തുന്നത്.
2026 മെയ് 31 മുതലാണ് അയർലൻഡിൽ ബാൻഡിന്റെ പരിപാടികൾ നടക്കുന്നത്. ലിമെറിക്കിൽ ആണ് ആദ്യ പരിപാടി. ഇതിന് ശേഷം ജൂൺ രണ്ടിന് ഡബ്ലിനിലെ ഒളിമ്പിയ തിയറ്ററിലും പരിപാടി നടക്കും. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ടിക്കെറ്റ്മാസ്റ്റർ വഴി ബുക്ക് ചെയ്യാം. 67.20 യൂറോയാണ് ടിക്കറ്റ് വില.
Discussion about this post

