ഡബ്ലിൻ: അടുത്ത സമ്മറിൽ അയർലൻഡിൽ പരിപാടികൾ പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കൻ റാപ്പർ പിറ്റ്ബുൾ. മൂന്ന് പരിപാടികളാണ് അടുത്ത സമ്മറിൽ പിറ്റ്ബുൾ അവതരിപ്പിക്കുന്നത്. ബെൽഫാസ്റ്റിൽ ഒന്നും ഡബ്ലിനിൽ രണ്ട് പരിപാടികളുമാണ് പിറ്റ്ബുൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ബെൽഫാസ്റ്റിലെ ബെൽസോണിക്കിൽ ജൂൺ 30 ന് ആണ് ആദ്യ പരിപാടി. ഇതിന് ശേഷം ജൂലൈ ഏഴിന് ഡബ്ലിനിലെ മാർലേയ് പാർക്കിൽ രണ്ടാമത്തെ പരിപാടി നടക്കും. ജൂലൈ 8 ന് ഡബ്ലിനിലെ തൊമോണ്ട് പാർക്കിൽ നടക്കുന്ന പരിപാടിയോടെ പിറ്റ്ബുളിന്റെ സമ്മറിലെ പരിപാടികൾ അവസാനിക്കും.
ഈ മാസം 8 ന് ഉച്ചയ്ക്ക് 12 മണി മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 70.70 യൂറോ മുതൽ 300.40 യൂറോവരെയാണ് ടിക്കറ്റ് നിരക്ക്.
Discussion about this post

