ഡബ്ലിൻ: അയർലന്റിൽ ഗർഭഛിദ്രത്തിനെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ റാലി. ഗർഭഛിദ്രം നടത്തുന്ന സംഭവങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് പ്രതിഷേധ റാലിയുമായി പുരുഷന്മാർ ഉൾപ്പെടെ എത്തിയത്. ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധ റാലി നടന്നത്. റാലിയ്ക്ക് ശേഷം ലിൻസ്റ്റെർ ഹൗസിൽ പ്രതിഷേധക്കാർ ഒത്തുകൂടി.
2023 ൽ രാജ്യത്ത് 10,033 ഗർഭഛിദ്രങ്ങളാണ് നടന്നത്. 2022 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 8,156 ഗർഭഛിദ്രങ്ങളാണ് അധികമായി നടന്നിട്ടുള്ളത്. 2024 ലെ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും എണ്ണം ഇനിയും വർദ്ധിച്ചിട്ടുണ്ടാകുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇത് തടയാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

