ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ പുതിയ ഭവന പദ്ധതിയെ വിമർശിച്ച് പ്രതിപക്ഷം. സർക്കാരിന്റെ പദ്ധതി നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ യോജിച്ചതല്ലെന്ന് സിൻ ഫെയ്ൻ ഭവന വക്താവ് ഇയോയിൻ ഒ ബ്രോയിൻ പറഞ്ഞു. ലെയ്ൻസ്റ്റർ ഹൗസിൽ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭവനത്തിനായുള്ള നിലവിലെ ആവശ്യകതയെ സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവർഷം 50,000 വീടുകൾ എന്ന നയം ഒരിക്കലും നമ്മുടെ ഭവന പ്രതിസന്ധി പരിഹരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭവന കമ്മീഷന്റെയോ സിൻ ഫെയ്നിന്റെയോ കാഴ്ചപ്പാട് ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭവന പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്ന് ഫിയന്ന ഫെയിൽ നേതാവ് ടിഡി മാൽക്കെ ബൈർണും ചൂണ്ടിക്കാട്ടി.

