ഡബ്ലിൻ: അയർലന്റിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഓരോ മൂന്ന് മിനിറ്റിലും ഒരാൾക്ക് വീതം രാജ്യത്ത് ക്യാൻസർ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ഐറിഷ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്. ഈ നില തുടർന്നാൽ അധികം വൈകാതെ രാജ്യത്ത് ക്യാൻസർ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നും സൊസൈറ്റി മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്ത് പ്രതിവർഷം 44,000 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇത് പ്രതിരോധിക്കാൻ സർക്കാർ അടിയന്തിര നടപടികൾ അവലംബിക്കേണ്ടതുണ്ട്. രോഗനിർണയം, പരിശോധന, ചികിത്സ എന്നിയിൽ ഉണ്ടാകുന്ന കാലതാമസം ആണ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണം എന്നാണ് സൊസൈറ്റിയുടെ വിലയിരുത്തൽ.
രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തണം. ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രിബജറ്റ് സബ്മിഷനിൽ സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ക്യാൻസർ നിയന്ത്രണ പരിപാടിയ്ക്ക് 20 മില്യൺ യൂറോയെങ്കിലും ചുരുങ്ങിയത് മാറ്റിവയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

