ഡൊണഗൽ: വെസ്റ്റ് ഡൊണഗൽ തീരത്ത് നിന്ന് അപൂർവ്വയിനം ഓഷ്യൻ സൺഫിഷ് കരയ്ക്കടിഞ്ഞു. ഫാൽക്കരാഗിലെ ബാക്ക് സ്ട്രാൻഡിൽ ഇന്നലെയായിരുന്നു സംഭവം. അതേസമയം അപൂർവ്വ മത്സ്യം കരയ്ക്കടിഞ്ഞത് ഏവർക്കും അത്ഭുതം നിറഞ്ഞ കാഴ്ചയായി.
ഇന്നലെ രാവിലെ നടക്കാൻ ഇറങ്ങിയവരാണ് മീനിനെ ആദ്യം കണ്ടത്. കാണുമ്പോൾ മത്സ്യത്തിന് ജീവൻ ഉണ്ടായിരുന്നില്ല. ഇവ ചാകാൻ ഉണ്ടായ കാരണം വ്യക്തമല്ല. പൂർണ്ണവളർച്ചയെത്തിയാൽ 247 മുതൽ 1,000 കിലോഗ്രാം വരെ (545 മുതൽ 2,205 പൗണ്ട് വരെ) ഭാരമുണ്ടാകുന്ന ഓഷ്യൻ സൺഫിഷ്, ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ, മിതശീതോഷ്ണ ജലാശയങ്ങളിലാണ് കൂടുതലായി കാണപ്പെടുക. ജെല്ലിഫിഷ്, കണവ, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവ കഴിച്ചാണ് അവ പ്രധാനമായും അതിജീവിക്കുന്നത്. കടലിലെ ഏറ്റവും വലിയ അസ്ഥി മത്സ്യങ്ങളിൽ ഒന്നാണിത്.

