ഡബ്ലിൻ: നൃത്യ 2026- ആൻ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അടുത്ത മാസം നടക്കും. ഒക്ടോബർ 24 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ നൃത്തകലയുടെ സൗന്ദര്യം അയർലൻഡിന് പകർന്നുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററാണ് വേദി. രാഗം, താളം, ലയം എന്നീ ആശയത്തെ മുൻനിർത്തിയാണ് നൃത്തത്തിന്റെ ഉത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ഇതുവഴി അയർലൻഡിലെ ജനതയ്ക്ക് അറിയാൻ അവസരമൊരുക്കുകയാണ് പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സ്റ്റാൻഡാർഡ് ടിക്കറ്റിന് 10 യൂറോയും വിഐപി ടിക്കറ്റിന് 20 യൂറോയുമാണ് നിരക്ക്. ഇവന്റ്ബ്ലിറ്റ്സ് വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.

