ഡബ്ലിൻ: ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി വേദിയിൽ നടന്ന തിരുവാതിരക്കളി പ്രധാന ആകർഷണമായി. അയർലൻഡിൽ ജനിച്ചുവളർന്ന കുട്ടികൾ ആയിരുന്നു പരിപാടി അവതരിപ്പിച്ചത്. ഇതിന് പുറമേ ഓണത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന മറ്റ് കലാപരിപാടികളും നടന്നു.
അവർ യംഗ് ആർട്ടിസ്റ്റ്സ്- തിരുവാതിര ഡിഎംഎ 2026 എന്ന പേരിൽ ആയിരുന്നു തിരുവാതിര അവതരിപ്പിച്ചത്. സ്മിത ജുഗലാണ് നൃത്തസംവിധാനം നിർവ്വഹിച്ചത്. എട്ടംഗ സംഘമാണ് തിരുവാതിരയ്ക്കായി അണി നിരന്നത്.
Discussion about this post

