ഡബ്ലിൻ: അയർലൻഡിൽ വൻ തുകയുടെ നിക്ഷേപവുമായി സ്കാൻഡിനേവിയൻ നിർമ്മാതാക്കളായ നോർഡാൻ. അഞ്ച് മില്യൺ യൂറോയുടെ നിക്ഷേപമാണ് നടത്തുന്നത്. കമ്പനിയുടെ വിപുലീകരണം ലക്ഷ്യമിട്ടുള്ള നിക്ഷേപം 30 ഓളം പുതിയ തൊഴിലവസരങ്ങൾ ആണ് സൃഷ്ടിക്കുക.
അത്ലോണിൽ കമ്പനി പുതിയ ഷോപ്പ് തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം. കഴിഞ്ഞ വർഷം അയർലൻഡിലെ കമ്പനിയുടെ വിറ്റുവരവ് 48 മില്യൺ യൂറോ ആയിരുന്നു. ഇത് 65 മില്യൺ യൂറോ എന്ന നിലയിലേക്ക് ഉയരുകയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വൻ തുകയുടെ നിക്ഷേപം നടത്തുന്നത്.
Discussion about this post

